x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ർ​ട്ടി​യ​ൻ ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് പ്ര​ഫ. വ​ർ​ത്തി​ക മാ​ഥൂ​റി​ന്


Published: January 17, 2026 02:21 AM IST | Updated: January 17, 2026 02:21 AM IST

കൊ​​​​ച്ചി: 200-ാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന സി​​​​എം​​​​ഐ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹം വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​വ​​​​ർ​​​​ഷം ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ ആ​​​​ദ്യ​​​​ത്തെ ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട്‌ കോ​​​​ള​​​​ജ് രാ​​​​ജ്യ​​​​ത്തെ മി​​​​ക​​​​ച്ച കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഹാ​​​​ർ​​​​ട്ടി​​​​യ​​​​ൻ ഗു​​​​രു​​​​ശ്രേ​​​​ഷ്ഠ അ​​​​വാ​​​​ർ​​​​ഡ് പ്ര​​​​ഫ. വ​​​​ർ​​​​ത്തി​​​​ക മാ​​​​ഥൂ​​​​റി​​​​ന്. ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശ്രീ ​​​​വെ​​​​ങ്ക​​​​ടേ​​​​ശ്വ​​​​ര കോ​​​​ള​​​​ജി​​​​ൽ സു​​​​വോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​റാ​​​​ണ്.

ല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വു​​​​മാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്. സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ലാ​​​​ണ് വ​​​​ർ​​​​ത്തി​​​​ക മാ​​​​ഥൂ​​​​റി​​​​ന് അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ന്ന് കോ​​​​ള​​​​ജ് ലേ​​​​ക്ക് വ്യൂ ​​​​ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മെ​​​​ഗാ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ഇ​​​​വ​​​​ന്‍റാ​​​​യ ഹാ​​​​ർ​​​​ട്ടി ഫെ​​​​സ്റ്റി​​​​ൽ അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.

മൃ​​​​ഗ, സ​​​​സ്യ, സൂ​​​​ക്ഷ്മ​​​​ജീ​​​​വി​​​​ക​​​​ളി​​​​ലെ പ​​​​ര​​​​സ്പ​​​​ര​​​ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ഗ​​​​വേ​​​​ഷ​​​​ക​​​​യാ​​​​ണ് പ്ര​​​​ഫ. മാ​​​​ഥൂ​​​​ർ. നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡ്സ് ഫെ​​​​ലോ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ച്ച ഏ​​​​ക ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​യാ​​​​യ ഇ​​​​വ​​​​ർ നേ​​​​ര​​​​ത്തേ യം​​​​ഗ് സ​​​​യ​​​​ന്‍റി​​​​സ്റ്റ് ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Prof. Varthika Mathur Heartian Guru Shreshtha Award

Recent News

Up