x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത​മ​ഴ: കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ൻ വെ​ള്ള​ക്കെ​ട്ട്


Published: November 23, 2025 10:15 PM IST | Updated: November 23, 2025 10:35 PM IST

കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത മ​ഴ​യി​ൽ എം​ജി റോ​ഡ്, ക​ലൂ​ർ, ഇ​ട​പ്പ​ള്ളി, പാ​ലാ​രി​വ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. തൃ​ശൂ​ർ ചാ​ല​ക്കു​ടി​യി​ൽ ശ​ക്‌​ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​ന്ന ജോ​ൺ​സ​ൺ (11) ഐ​റി​ൻ ബി​ജു (16) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ലൂ​ടെ സൈ​ക്ക​ൾ ച​വി​ട്ടു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ്ദം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Tags : heavy rain power interrupted traffic jam kochi

Recent News

Up