x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​; മെ​ട്രോ​മാ​ൻ മു​ന്നോ​ട്ട്


Published: February 3, 2026 01:48 AM IST | Updated: February 3, 2026 01:48 AM IST

മ​​​ല​​​പ്പു​​​റം: അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ മു​​​ന്നോ​​​ട്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ പൊ​​​ന്നാ​​​നി​​​യി​​​ൽ ഓ​​​ഫീ​​​സ് തു​​​റ​​​ന്നു. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​ന് ശ്രീ​​​ധ​​​ര​​​ന്‍റെ ഭാ​​​ര്യ രാ​​​ധ നി​​​ല​​​വി​​​ള​​​ക്ക് കൊ​​​ളു​​​ത്തി ഓ​​​ഫീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ത​​​ന്‍റെ ആ​​​ശ​​​യ​​​ത്തി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നും അ​​​വ​​​രു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂരീ​​​ക​​​രി​​​ക്കാ​​​നു​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഓ​​​ഫീ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്ന് ശ്രീ​​​ധ​​​ര​​​ൻ പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ​പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​റ​​​ങ്ങാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ൽ യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തും.

ആ​​​ദ്യ യോ​​​ഗ​​​ങ്ങ​​​ൾ മ​​​ല​​​പ്പു​​​റ​​​ത്താ​​​യി​​​രി​​​ക്കും. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ട്രെ​​​യി​​​ൻ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലും യോ​​​ഗം ന​​​ട​​​ത്തി കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. ഇ​​​ന്ന് മു​​​ത​​​ൽ അ​​​തി​​​വേ​​​ഗ റെ​​​യി​​​ലി​​​ന്‍റെ ജോ​​​ലി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കാ​​​ൻ 13 കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

“ന​​​മ്മ​​​ൾ എ​​​ന്തു ചെ​​​യ്യു​​​ന്പോ​​​ഴും നാ​​​ട്ടു​​​കാ​​​ർ​​​ക്ക് ഉ​​​പ​​​ദ്ര​​​വ​​​മു​​​ണ്ടാ​​​ക​​​രു​​​ത്. ജ​​​ന​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും വി​​​ശ്വ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു മാ​​​ത്ര​​​മേ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കൂ. ആ​​​ളു​​​ക​​​ളു​​​ടെ സ്വ​​​ത്ത് പ​​​ര​​​മാ​​​വ​​​ധി സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടാ​​​കും പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ജോ​​​ലി​​​ക്കാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ർ ഒ​​​രോ​​​രു​​​ത്ത​​​രാ​​​യി എ​​​ത്തി​​​ച്ചേ​​​രും. അ​​​വ​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും”-ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

ഏ​​​പ്രി​​​ൽ- മേ​​​യ് മാ​​​സ​​​ത്തോ​​​ടെ ഫീ​​​ൽ​​​ഡ് വ​​​ർ​​​ക്ക് തു​​​ട​​​ങ്ങും. ഏ​​​തൊ​​​ക്കെ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി​​​യി​​​ൽ 22 സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ ഇ​​​പ്പോ​​​ൾ അ​​​റി​​​യി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ എ​​​തി​​​ർ​​​പ്പു​​​ക​​​ളെ​​​ല്ലാം ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ഭൂ​​​മി​​​ക്ക് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല ന​​​ൽ​​​കാ​​​നാ​​​കു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

“ഇ​​​ത്ര​​​യും മി​​​ക​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ മാ​​​റി​​​നി​​​ൽ​​​ക്കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല. രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ക്കാ​​​തെ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യും.

പ​​​ദ്ധ​​​തി​​​യു​​​ടെ ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കാ​​​ൻ കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി എ​​​ന്നോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കേ​​​ന്ദ്ര​​​മ​​​ന്ത്രി എ​​​നി​​​ക്ക് ഫു​​​ൾ പ​​​വ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ദ്ദേ​​​ഹം നേ​​​രി​​​ട്ട് പ​​​റ​​​ഞ്ഞ​​​തു​​​കൊ​​​ണ്ടാ​​ണു പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​ത്. ആ​​​രെ സ​​​ർ​​​വേ ഏ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന്” എ​​​ന്നോ​​​ട് ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഡി​​​എം​​​ആ​​​ർ​​​സി​​​യെ ഏ​​​ൽ​​​പ്പി​​​ക്കാ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നോ​​​ട് ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി ത​​​ന്നെ​​​യാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തൊ​​​രു ലാ​​​ഭ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പ​​​ദ്ധ​​​തി​​​യ​​​ല്ല. മ​​​റി​​​ച്ച്, ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്’'-ശ്രീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

Tags : High speed rail project Metroman E Sreedharan High speed rail

Recent News

Up