x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഡ​ൽ പ്രീ ​സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു


Published: December 17, 2025 11:39 PM IST | Updated: December 17, 2025 11:39 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 18 മോ​​​​ഡ​​​​ൽ പ്രീ ​സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഓ​​​​ണ​​​​റേ​​​​റി​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ടീ​​​​ച്ച​​​​ർ​​​​മാ​​​​ർ​​​​ക്ക് 13,000 രൂ​​​​പ​​​​യാ​​​​യും ആ​​​​യ, ഹെ​​​​ൽ​​​​പ​​​​ർ​​​​ക്ക് 9,000 രൂ​​​​പ​​​​യു​​​​മായാ​​​​ണ് പ്ര​​​​തി​​​​മാ​​​​സം ഓ​​​​ണ​​​​റേ​​​​റി​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ർ ന​​​​ട​​​​ത്തി​​​​പ്പി​​​​ന് ഒ​​​​രു ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ത​​​​സ്തി​​​​ക നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കോ​​​​ഴി​​​​ക്കോ​​​​ട് സ്ഥാ​​​​പി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ർ​​​​ഗ​​​​ൻ ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍റെ ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു. പ്ര​​​​ഫ​​​​സ​​​​ർ- 14, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ-7, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ-39 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

മ​​​​ല​​​​പ്പു​​​​റം വേ​​​​ങ്ങ​​​​ര ഉ​​​​പ​​​​ജി​​​​ല്ല​​​​യി​​​​ലെ കാ​​​​രാ​​​​ത്തോ​​​​ട് പി​​​​എം​​​​എ​​​​സ്എ​​​​എം​​​​ യു​​​​പി സ്കൂ​​​​ളി​​​​ൽ 2022-23 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ജൂ​​​​നി​​​​യ​​​​ർ അ​​​​റ​​​​ബി​​​​ക് ഫു​​​​ൾ​​​​ടൈം ത​​​​സ്തി​​​​ക-1, ജൂ​​​​നി​​​​യ​​​​ർ സം​​​​സ്കൃ​​​​തം പാ​​​​ർ​​​​ട്ട് ടൈം ​​​​ത​​​​സ്തി​​​​ക-1 എ​​​​ന്നീ അ​​​​ധി​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Tags : Model Pre-School Honorarium increased

Recent News

Up