x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട് ബ്യൂറോ
Published: November 27, 2025 05:42 PM IST | Updated: November 27, 2025 06:03 PM IST

കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. ഇൻസൈറ്റിൽ മരിച്ച ഓമന..

പുന്നാട്: കോഴിക്കോട് കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്‍റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്‍റെ മുൻഭാഗവും പിക്കപ്പിന്‍റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.

അപകടത്തെ തുടർന്ന് ഗതാഗതസ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ നീക്കി.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരിച്ച ഓമന.
ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്, ബംഗളൂരു), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശൂർ).
സംസ്കാരം നടത്

Tags : Housewife dies koilandi accident lorry-car collision in koilandy

Recent News

Up