x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു


Published: December 28, 2025 01:39 AM IST | Updated: December 28, 2025 01:39 AM IST

ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് ഭാ​ര്യ നീ​തു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ലു​വ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഇ​ന്ന് രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​തി​ക്ര​മം. നീ​തു​വി​നെ ഉ​ട​ൻ ത​ന്നെ ക​ള​മ​ശേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്ര​തി മ​ഹേ​ഷി​നെ മെ​ട്രോ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Tags : Husband stabs wife metro station

Recent News

Up