x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കി പദ്ധതി സുവര്‍ണജൂബിലി നിറവില്‍

ജെ​​​യി​​​സ് വാ​​​ട്ട​​​പ്പി​​​ള്ളി​​​ല്‍
Published: February 12, 2026 01:21 AM IST | Updated: February 12, 2026 01:21 AM IST

തൊ​​​ടു​​​പു​​​ഴ: വി​​​സ്മ​​​യ​​​ങ്ങ​​​ളു​​​ടെ ക​​​ല​​​വ​​​റ​​​യാ​​​യ ഇ​​​ടു​​​ക്കി ജ​​​ല​​​വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി സു​​​വ​​​ര്‍ണ​​​ജൂ​​​ബി​​​ലി നി​​​റ​​​വി​​​ല്‍. 

കു​​​റ​​​വ​​​ന്‍-​​​കു​​​റ​​​ത്തി മ​​​ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ച് നി​​​ര്‍മി​​​ച്ച ഇ​​​ടു​​​ക്കി ആ​​​ര്‍ച്ച് ഡാം, ​​​മ​​​ട്ട​​​ത്രി​​​കോ​​​ണാ​​​കൃ​​​തി​​​യി​​​ലു​​​ള്ള ചെ​​​റു​​​തോ​​​ണി ഡാം, ​​​ക​​​രി​​​ങ്ക​​​ല്ലി​​​ലും കോ​​​ണ്‍ക്രീ​​​റ്റി​​​ലും നി​​​ര്‍മി​​​ച്ച കു​​​ള​​​മാ​​​വ് ഡാം, ​​​മൂ​​​ല​​​മ​​​റ്റം ഭൂ​​​ഗ​​​ര്‍ഭ വൈ​​​ദ്യു​​​തി നി​​​ല​​​യം എ​​​ന്നി​​​വ ഉ​​​ള്‍പ്പെ​​​ടു​​​ന്ന ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി 1976 ഫെ​​​ബ്രു​​​വ​​​രി 12ന് ​​​അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യാ​​​ണ് നാ​​​ടി​​​ന് സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്. ആ​​​ദ്യ​​​ട്ര​​​യ​​​ല്‍ റ​​​ണ്‍ 1975 ഒ​​​ക്‌ടോബ​​​ര്‍ നാ​​​ലി​​​നാ​​​യി​​​രു​​​ന്നു.

ഏ​​​ഷ്യ​​​യി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ര്‍ച്ച് ഡാ​​​മാ​​​ണ് ഇ​​​ടു​​​ക്കി​​​യി​​​ലേ​​​ത്. വെ​​​ള്ളം കു​​​റ​​​യു​​​മ്പോ​​​ഴും കൂ​​​ടു​​​മ്പോ​​​ഴും ഉ​​​ള്ളി​​​ലേ​​​ക്കും പു​​​റ​​​ത്തേ​​​ക്കും ച​​​ല​​​നാ​​​ത്മ​​​ക​​​ത​​​യു​​​ള്ള ഡാം ​​​എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​തി​​​നു​​​ണ്ട്. ഭൂ​​​ക​​​മ്പ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രൂ​​​പക​​​ല്‍പ്പ​​​ന​​​യാ​​​ണ് ഡാ​​​മി​​​നു​​​ള്ള​​​ത്. കു​​​റ​​​വ​​​ന്‍-​​​കു​​​റ​​​ത്തി പാ​​​റ​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​ര്‍ദം താ​​​ങ്ങാ​​​നു​​​ള്ള ശേ​​​ഷി​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഈ ​​​ഡാം ക​​​മാ​​​ന ആ​​​കൃ​​​തി​​​യി​​​ലാ​​​ണ് നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഡാ​​​മി​​​ന് 168.9 മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ണ്ട്. 19.81 മീ​​​റ്റ​​​റാ​​​ണ് അ​​​ടി​​​ഭാ​​​ഗ​​​ത്തെ വീ​​​തി. 4.464 ല​​​ക്ഷം ഘ​​​ന​​​മീ​​​റ്റ​​​ര്‍ കോ​​​ണ്‍ക്രീ​​​റ്റ് നി​​​ര്‍മാ​​​ണ​​​ത്തി​​​ന് ചെ​​​ല​​​വ​​​ഴി​​​ച്ചു. കാ​​​ന​​​ഡ​​​യി​​​ലെ എ​​​സ്എ​​​ന്‍സി ലാ​​​വ്‌ലി​​​ന്‍ ക​​​മ്പ​​​നി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ണ​​​ക്കെ​​​ട്ട് നി​​​ര്‍മി​​​ച്ച​​​ത്.

ഇ​​​ടു​​​ക്കി വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഇ​​​ടു​​​ക്കി​​​യു​​​ടെ പ്ര​​​ഥ​​​മ ക​​​ള​​​ക്ട​​​ര്‍ കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​ഡി. ബാ​​​ബു പോ​​​ളാ​​​യി​​​രു​​​ന്നു. അ​​​ണ​​​ക്കെ​​​ട്ട് നി​​​ര്‍മാ​​​ണ​​​ത്തി​​​ന് ഗ​​​തി​​​വേ​​​ഗം പ​​​ക​​​രു​​​ന്ന​​​തി​​​ന് ഇ​​​ദ്ദേ​​​ഹം ന​​​ല്‍കി​​​യ സം​​​ഭാ​​​വ​​​ന ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ 780 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി നി​​​ര്‍ണ​​​യി​​​ച്ച​​​ത് 1922-ല്‍ ​​​മ​​​ല​​​ങ്ക​​​ര എ​​​സ്റ്റേ​​​റ്റ് സൂ​​​പ്ര​​​ണ്ടാ​​​യി​​​രു​​​ന്ന ഡ​​​ബ്ല്യു.​​​ജെ. ജോ​​​ണാ​​​ണ്.

ഇ​​​ദ്ദേ​​​ഹം വ​​​ന​​​ത്തി​​​ല്‍ നാ​​​യാ​​​ട്ടി​​​ന് പോ​​​യ​​​പ്പോ​​​ൾ ഇ​​​ടു​​​ക്കി വ​​​ന​​​ത്തി​​​ല്‍ കു​​​റ​​​വ​​​ന്‍-​​​കു​​​റ​​​ത്തി മ​​​ല​​​ക​​​ള്‍ക്കി​​​ട​​​യി​​​ലൂ​​​ടെ കു​​​തി​​​ച്ചൊ​​​ഴു​​​കു​​​ന്ന പെ​​​രി​​​യാ​​​റി​​​ന്‍റെ ദൃ​​​ശ്യം സ​​​ഹാ​​​യി​​​യാ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​രു​​​വെ​​​ള്ളാ​​​യ​​​ന്‍ കൊ​​​ലു​​​മ്പ​​​ന്‍ എ​​​ന്ന ഗോ​​​ത്ര​​​വാ​​​സി​​​യാ​​​ണ് കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്ത​​​ത്. തു​​​ട​​​ര്‍ന്നു പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച സ​​​ര്‍വേ​​​ക​​​ള്‍ക്കും വി​​​ശ​​​ദ​​​പ​​​ഠ​​​ന​​​ത്തി​​​നും ശേ​​​ഷം 1932-ല്‍ ​​​ഡാം നി​​​ര്‍മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വി​​​താം​​​കൂ​​​ര്‍ സ​​​ര്‍ക്കാ​​​രി​​​ന് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ച്ചു.

ഇ​​​തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ പ​​​ഠി​​​ക്കാ​​​ന്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ സ​​​ര്‍ക്കാ​​​ര്‍ ഇ​​​റ്റ​​​ലി​​​ക്കാ​​​രാ​​​യ ആ​​​ന്‍ജ​​​ലോ ഒ​​​മോ​​​ദ​​​യോ, ക്ലാ​​​സി​​​യോ മാ​​​ര്‍സെ​​​ലെ എ​​​ന്നി​​​വ​​​രെ നി​​​യോ​​​ഗി​​​ച്ചു. 1937-ല്‍ ​​​ഇ​​​വ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ 32,280 കി​​​ലോ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ക​​​ണ്ടെ​​​ത്തി.

പി​​​ന്നീ​​​ട് തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ചീ​​​ഫ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന പി.​​​ ജോ​​​സ​​​ഫ് ജോ​​​ണ്‍ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ര്‍ട്ട് ത​​​യാ​​​റാ​​​ക്കി. 1957-ല്‍ ​​​കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച സ​​​ര്‍വേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു.

1961-ല്‍ ​​​ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ന് കേ​​​ന്ദ്ര ആ​​​സൂ​​​ത്ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍ 1963-ല്‍ ​​​അം​​​ഗീ​​​കാ​​​രം ന​​​ല്‍കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​കു​​​ന്ന​​​തി​​​ന് വ​​​ഴി​​​തു​​​റ​​​ന്ന​​​ത്. 1966-ല്‍ ​​​പ​​​ദ്ധ​​​തി​​​ക്ക് കാ​​​ന​​​ഡ സ​​​ര്‍ക്കാ​​​ര്‍ സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തു. 1967-ല്‍ ​​​ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ല്‍ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ടു. അ​​​ണ​​​ക്കെ​​​ട്ട് നി​​​ര്‍മാ​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​മാ​​​യി വ​​​നം വെ​​​ട്ടി​​​ത്തെ​​​ളി​​​ച്ച് റോ​​​ഡും പാ​​​ല​​​ങ്ങ​​​ളും നി​​​ര്‍മി​​​ച്ചു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഡാ​​​മു​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

കു​​​ള​​​മാ​​​വ് ഡാ​​​മി​​​നു​​​സ​​​മീ​​​പം നി​​​ര്‍മി​​​ച്ച ഭൂ​​​ഗ​​​ര്‍ഭ ട​​​ണ​​​ലി​​​ലെ ര​​​ണ്ട് പെ​​​ന്‍സ്റ്റോ​​​ക്ക് പൈ​​​പ്പു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് മൂ​​​ല​​​മ​​​റ്റം പ​​​വ​​​ര്‍ഹൗ​​​സി​​​ലേ​​​ക്ക് വെ​​​ള്ള​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്‍ടേ​​​ക്ക് ട​​​ണ​​​ലി​​​ലൂ​​​ടെ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന വെ​​​ള്ളം സ​​​മ​​​ര്‍ദ ല​​​ഘൂ​​​ക​​​ര​​​ണ തു​​​ര​​​ങ്ക​​​ത്തി​​​ലെ​​​ത്തും. തു​​​ട​​​ര്‍ന്ന് ബ​​​ട്ട​​​ര്‍ഫ്ലൈവാ​​​ല്‍വി​​​ലൂ​​​ടെ പ​​​വ​​​ര്‍ഹൗ​​​സി​​​നു​​​ള്ളി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്പെ​​​റി​​​ക്ക​​​ല്‍ വാ​​​ല്‍വു​​​വ​​​ഴി ആ​​​റു ജ​​​ല​​​ധാ​​​ര​​​ക​​​ളാ​​​യി തി​​​രി​​​ഞ്ഞ് ട​​​ര്‍ബൈ​​​നി​​​ല്‍ പ​​​തി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ള്‍ ച​​​ലി​​​ച്ച് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ഉ​ത്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന വൈ​​​ദ്യു​​​തി കേ​​​ബി​​​ള്‍ തു​​​ര​​​ങ്ക​​​ത്തി​​​ലൂ​​​ടെ സ്വി​​​ച്ച് യാ​​​ര്‍ഡി​​​ലെ​​​ത്തി​​​ച്ചാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 130 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ ആ​​​റു ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഏ​​​ഴു നി​​​ല​​​ക​​​ളി​​​ലാ​​​യാ​​​ണ് വൈ​​​ദ്യു​​​തിനി​​​ല​​​യം സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.

ഒ​​​ന്നാം നി​​​ല​​​യി​​​ല്‍ ആ​​​റു ട​​​ര്‍ബൈ​​​നു​​​ക​​​ളും ര​​​ണ്ടാം നി​​​ല​​​യി​​​ല്‍ വാ​​​ട്ട​​​ര്‍ ക​​​ണ്ട​​​ക്ട​​​ര്‍ സം​​​വി​​​ധാ​​​ന​​​വും മൂ​​​ന്നാം നി​​​ല​​​യി​​​ല്‍ കൂ​​​ളിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും നാ​​​ലാം നി​​​ല​​​യി​​​ല്‍ ജ​​​ന​​​റേ​​​റ്റ​​​റും അ​​​നു​​​ബ​​​ന്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​ഞ്ചാം നി​​​ല​​​യി​​​ല്‍ ട്രാ​​​ന്‍സ്ഫോ​​​ര്‍മ​​​റു​​​ക​​​ളും ആ​​​റാം നി​​​ല​​​യി​​​ല്‍ ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മും ഏ​​​ഴാം നി​​​ല​​​യി​​​ല്‍ എ​​​യ​​​ര്‍ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് സം​​​വി​​​ധാ​​​ന​​​വു​​​മാ​​​ണ് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്.

പ​​​വ​​​ര്‍ഹൗ​​​സി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം പൂ​​​ര്‍ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ നി​​​ര്‍മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 85 പേ​​​രു​​​ടെ ജീ​​​വ​​​നാ​​​ണ് പൊ​​​ലി​​​ഞ്ഞ​​​ത്. ഇ​​​വ​​​രു​​​ടെ ഓ​​​ര്‍മ​​​യ്ക്കാ​​​യി പ​​​വ​​​ര്‍ഹൗ​​​സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ല്‍ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​വ​​​ര്‍ഹൗ​​​സി​​​ലേ​​​ക്ക് വെ​​​ള്ളം എ​​​ത്തി​​​ക്കു​​​ന്ന പെ​​​ന്‍സ്റ്റോ​​​ക്ക് പൈ​​​പ്പ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് നാ​​​ടു​​​കാ​​​ണി മ​​​ല തു​​​ര​​​ന്നാ​​​ണ്. ഇ​​​തി​​​ന്‍റെ നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ​​​പ്പേ​​​ര്‍ എ​​​ത്തി​​​യി​​​രു​​​ന്നു.

പാ​​​റ പൊ​​​ട്ടി​​​ച്ച​​​തും ഇ​​​ത് അ​​​ട​​​ര്‍ന്നു​​​വീ​​​ഴാ​​​തെ റോ​​​ക്ക് ബോ​​​ള്‍ട്ട് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യ​​​തും മാ​​​പ്പി​​​ള ഖ​​​ലാ​​​സി​​​ക​​​ളാ​​​ണ്. 110 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ത​​​ല്‍മു​​​ട​​​ക്ക്. വൈ​​​ദ്യു​​​തി നി​​​ല​​​യം നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ക ക​​​നേ​​​ഡി​​​യ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ദീ​​​ര്‍ഘ​​​കാ​​​ല വാ​​​യ്പ​​​യാ​​​യി ന​​​ല്‍കി​​​യി​​​രു​​​ന്നു. പ്ര​​​തി​​​വ​​​ര്‍ഷം 214.8 കോ​​​ടി യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യാ​​​ണ് നി​​​ല​​​യ​​​ത്തി​​​നു​​​ള്ള​​​ത്. 640 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ വൃ​​​ഷ്ടി​​​പ്ര​​​ദേ​​​ശ​​​വും 200 കോ​​​ടി ഘ​​​ന​​​മീ​​​റ്റ​​​ര്‍ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കു​​​ള്ള​​​ത്.

ഈ ​​​മാ​​​സം ന​​​ട​​​ക്കു​​​ന്ന സു​​​വ​​​ര്‍ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി വൈ​​​ദ്യു​​​തി ബോ​​​ര്‍ഡ് 16 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. മൂ​​​ല​​​മ​​​റ്റ​​​ത്ത് ര​​​ണ്ടാം വൈ​​​ദ്യു​​​തി നി​​​ല​​​യം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ അ​​​നു​​​മ​​​തി ഇ​​​തു​​​വ​​​രെ​​​യും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

Tags : Idukki project Idukki Arch Dam Kuravan-Kurathi dam Cheruthoni Dam Kulamavu Dam Moolamtam power station golden jubilee

Recent News

Up