x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം; മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ


Published: November 7, 2025 06:21 PM IST | Updated: November 7, 2025 06:30 PM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞി​രു​ന്നു.

Tags : rahul mamkootathil science fest stateschool v.sivankutty palakkad

Recent News

Up