x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു: വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം


Published: November 7, 2025 11:07 PM IST | Updated: November 7, 2025 11:25 PM IST

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ൽ 44 പേ​രാ​ണ് റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്ന​ത്.

സ​മീ​പ​മാ​സ​ങ്ങ​ളി​ലെ റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​രു​ന്ന​ത്.

ഈ ​രീ​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ അ​ധി​കൃ​ത​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്‌​ത​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ൽ റ​ഷ്യ​ൻ സൈ​ന്യ​ത്തി​നൊ​പ്പം സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഉ​ട​ൻ മോ​ചി​പ്പി​ക്കും.

ഇ​തി​നാ​യി റ​ഷ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags : serving russian military ministry of External affairs

Recent News

Up