അഗളി: അട്ടപ്പാടി ആദിയുടെ നേതൃത്വത്തിൽ തരുമിത്ര ഇക്കോ ഫെസ്റ്റും ആദിവാസി ഭാഷ, പാരന്പര്യം, കലാസാംസ്കാരികമൂല്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയതലത്തിൽ ആദിവാസിമേള സംഘടിപ്പിക്കുന്നു.
30, 31 തീയതികളിലാണ് ആഘോഷം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും കലാകാരന്മാരും പരിസ്ഥിതിപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ആദിവാസിഗോത്രങ്ങളും പങ്കെടുക്കും.
ദേശീയ തരുമിത്ര സൊറിയൻ മൂപ്പൻ വട്ട്ലക്കി ഗോത്രപൂജ നിർവഹിക്കും. ഊരിലെ മൂപ്പന്മാർ പതാക ഉയർത്തും. കോട്ടത്തറ ആരോഗ്യമാതാ സ്കൂളിലെ വിദ്യാർഥികളുടെ പ്രാർഥനയോടെ ചടങ്ങ് ആരംഭിക്കും. ഫാ. റെഫിൻ കമൽ സ്വാഗതം ആശംസിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അലൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ് ഉദ്ഘാടനം ചെയ്യും.
കേരള ജെസ്യൂട്ട്സ് പ്രൊവിൻഷ്യലും ആദി പ്രസിഡന്റുമായ റവ. ഡോ. ഹെൻറി പട്ടരുമഠത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ ഹരികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും.
Tags : Attappadi Tribal Festival Indigenous Environment