x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർഷിക സംസ്കാരം വളർത്തിയതിൽ ഇൻഫാമിന്‍റെ പങ്ക് നിസ്തുലം: മാർ റാഫേൽ തട്ടിൽ


Published: February 1, 2026 12:52 AM IST | Updated: February 1, 2026 12:52 AM IST

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): കാ​​​ര്‍ഷി​​​ക സം​​​സ്‌​​​കാ​​​രം ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ​​​യും സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ​​യും അ​​​ഭി​​​വാ​​​ജ്യ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​ന്ന​​തി​​ലും ക​​​ര്‍ഷ​​​ക​​​ന് അ​​​ഭി​​​മാ​​​ന ബോ​​​ധം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ലും ഇ​​​ന്‍ഫാം ന​​​ട​​​ത്തി​​​യ​​​ത് വ​​​ലി​​​യ പ്ര​​​യ​​​ത്ന​​​മാ​​​ണെ​​​ന്ന് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍.

ഇ​​​ന്‍ഫാം ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന കി​​​സാ​​​ന്‍ കാ​​​ര്‍ണി​​​വ​​​ല്‍-​​കൈ​​​ക്കോ​​​ട്ടും ചി​​​ല​​​ങ്ക​​​യും പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍. ക​​​ര്‍ഷ​​​കത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കു​​വ​​​രെ പെ​​​ന്‍ഷ​​​നും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​ര്‍ഷ​​​ക​​​ന് ഇ​​​വ​​​യൊ​​​ന്നും അ​​​വ​​​കാ​​​ശ​​​മാ​​​യി കി​​​ട്ടി​​​യി​​​ട്ടി​​​ല്ല.

ക​​​ര്‍ഷ​​​ക​​​ര്‍ പ​​​ണി​​​യാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​മാ​​​ണ് വി​​​ക​​​സ​​​ന​​​ത്തി​​​നു വ​​​ഴി​​​തു​​​റ​​​ന്ന​​​ത്. റ​​​ബ​​​ര്‍, കാ​​​പ്പി കൃ​​​ഷി​​​യി​​​ലൊ​​​ക്കെ കു​​​റേ​​​ക്കൂ​​​ടി അം​​​ഗീ​​​കാ​​​രം കൊ​​​ടു​​​ക്കു​​​ക​​​യും പ്രോ​​​ത്സാ​​​ഹ​​​നം കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ര്‍ഷി​​​ക സ​​​മ്പ​​​ത്ത് കു​​​റേ​​​ക്കൂ​​​ടി വ​​​ള​​​രു​​​മാ​​​യി​​​രു​​​ന്നു​​വെ​​ന്ന് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. കേ​​​ര​​​ളം ഒ​​​ട്ടേ​​​റെ വ​​​ള​​​ര്‍ന്നെ​​​ങ്കി​​​ലും സ്വ​​​ന്തം ആ​​​ഹാ​​​ര​​​ത്തി​​​നാ​​​യി മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മു​​​മ്പി​​​ല്‍ കൈ​​​ നീ​​​ട്ടേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണു പ​​​ല​​​പ്പോ​​​ഴും. കാ​​​ര്‍ഷി​​​ക സം​​​സ്‌​​​കാ​​​രം കു​​​റേ​​​ക്കൂ​​​ടി കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ഭ മു​​​ന്നോ​​​ട്ടു വ​​​ന്ന​​​തി​​​ന്‍റെ തി​​​രു​​​ശേ​​​ഷി​​​പ്പാ​​​ണ് ഇ​​​ന്‍ഫാ​​​മെ​​​ന്നും മാ​​​ര്‍ റാ​​​ഫേ​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സ​​​മ്മേ​​​ള​​​നം പി​​​എ​​​സി ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യായ താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്‍ഫാം മു​​​ന്‍ ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി മാ​​​ര്‍ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ലി​​​നെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ആ​​​ദ​​​രി​​​ച്ചു. ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍ എം​​​എ​​​ല്‍എ, ഇ​​​ന്‍ഫാം നാ​​​ഷ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യു മാ​​​മ്പ​​​റ​​​മ്പി​​​ല്‍, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി കാ​​​ര്‍ഷി​​​ക ജി​​​ല്ല ജോ​​​യി​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ല്‍ബി​​​ന്‍ പു​​​ല്‍ത്ത​​​കി​​​ടി​​​യേ​​​ല്‍, സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സു​​​കു​​​ട്ടി വാ​​​ര​​​ണ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ര്‍ന്ന് അ​​​രു​​​ണാ​​​ച​​​ല്‍പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, ഗോ​​​വ ഗു​​​ജ​​​റാ​​​ത്ത്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, കേ​​​ര​​​ളം എ​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഇ​​​ന്‍ഫാം ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ ക​​​ലാ സാം​​​സ്‌​​​കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ന്നു.

 

K-Rail Survey

വ​​​ലി​​​യ പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​മു​​​ള്ള​​​വ​​​രാ​​​ണ് ക​​​ര്‍ഷ​​​ക​​​രെ​​​ന്ന് കാ​​​ലം തെ​​​ളി​​​യി​​​ച്ച​​​താ​​ണ്. അ​​​വ​​​ര്‍ക്ക് ആ​​​രു​​​ടെ​​​യും മു​​​മ്പി​​​ല്‍ ത​​​ല​​​കു​​​നി​​​ക്കാ​​​തെ ഇ​​​നി​​​യും മു​​​ന്നോ​​​ട്ടു പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കും. മു​​​ന്നോ​​​ട്ടു​​​ള്ള കാ​​​ലം പ്ര​​​ത്യാ​​​ശ​​​യു​​​ടേ​​​താ​​​​​​ണ്.


-മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍

K-Rail Survey

 ക​​​ക്ഷി​​​രാ​​​ഷ്‌​​ട്രീ​​​യ, ജാ​​​തി​​​മ​​​ത ചി​​​ന്ത​​​ക​​​ള്‍ക്ക​​​തീ​​​ത​​​മാ​​​യി ദേ​​​ശീ​​​യ സ്വ​​​ഭാ​​​വ​​​ത്തോ​​​ടെ ഇ​​​ന്‍ഫാം വ​​​ള​​​ര്‍ന്നി​​​രി​​​ക്കു​​​ന്നു​​​. ക​​​ര്‍ഷ​​​ക​​​നെ പി​​​ന്നോ​​​ട്ടു ന​​​യി​​​ക്കാ​​​ന്‍ ഒ​​​രു വി​​​ഭാ​​​ഗീ​​​യ വി​​​ധ്വം​​​സ​​​ക ശ​​​ക്തി​​​ക​​​ള്‍ക്കും സാ​​​ധ്യ​​​മ​​​ല്ല. അ​​​ടി​​​സ്ഥാ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ക​​​ര്‍ഷ​​​ക​​​ജ​​​ന​​​ത​​​യെ അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ ത​​​ക​​​രും. ക​​​ര്‍ഷ​​​ക​​​രെ ചേ​​​ര്‍ത്തു നി​​​ര്‍ത്തേ​​​ണ്ട​​​തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ത രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കു​​​ണ്ട്.

-മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍

K-Rail Survey

ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ വി​​​ക​​​സ​​​ന വ​​​ഴി​​​ക​​​ളി​​​ല്‍ ഇ​​​ന്‍ഫാം ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ വ​​​ലു​​​താ​​​ണ്. മ​​​ല​​​യോ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മ​​​ല​​​നാ​​​ട്ടി​​​ലും ഇ​​​ട​​​നാ​​​ട്ടി​​​ലും ഇ​​​ന്‍ഫാ​​​മി​​​ന്‍റെ ക​​​ര​​​സ്പ​​​ര്‍ശ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ക​​​ര്‍ഷ​​​ക കൂ​​​ട്ടാ​​​യ്മ​ എ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച് ഇ​​​ന്‍ഫാം ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തും സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പി​​​ച്ചു. കാ​​​ര്‍ഷി​​​ക ലോ​​​കം ഇ​​​ന്‍ഫാ​​​മി​​​നെ​​​യാ​​​ണ് ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്.


-മാ​​​ര്‍ മാത്യു അ​​​റ​​​യ്ക്ക​​​ല്‍

K-Rail Survey

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ക​​​ര്‍ഷ​​​ക​​​രാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​ണ് കി​​​സാ​​​ന്‍ കാ​​​ര്‍ണി​​​വ​​​ല്‍ - കൈ​​​ക്കോ​​​ട്ടും ചി​​​ല​​​ങ്ക​​​യി​​​ല്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​ണി നി​​​ര​​​ക്കു​​​ന്ന​​​ത്. ഈ ​​​ഒ​​​ത്തു​​​ചേ​​​ര​​​ല്‍, അ​​​റി​​​വി​​​ന്‍റെ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ​​​യും കൈ​​​മാ​​​റ്റ​​​ത്തി​​​നും സാം​​​സ്‌​​​കാ​​​രി​​​ക രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും അ​​​ന്ത​​​ര്‍സം​​​സ്ഥാ​​​ന വാ​​​ണി​​​ജ്യ ബ​​​ന്ധ​​​ത്തി​​​നും ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ക​​​ട്ടെ​​​.

-ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍

Tags : Mar Raphael Thattil Infam Silver Jubilee agricultural Farmers

Recent News

Up