x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍ഫാം രജതജൂബിലി ദീപശിഖാ പ്രയാണത്തിനും വിളംബരജാഥയ്ക്കും തുടക്കമായി


Published: December 16, 2025 02:46 AM IST | Updated: December 16, 2025 02:46 AM IST

കൂ​വ​പ്പ​ള്ളി (കാ​ഞ്ഞി​ര​പ്പ​ള്ളി): ഇ​ന്‍ഫാം ര​ജ​ത​ജൂ​ബി​ലി ദീ​പ​ശി​ഖ ​പ്ര​യാ​ണ​ത്തി​നും വി​ളം​ബ​ര​ജാ​ഥ​യ്ക്കും പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ഇ​ന്‍ഫാം സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ക​ബ​റി​ട​ത്തി​ല്‍നി​ന്നാ​ണ് ദ​ക്ഷി​ണ​മേ​ഖ​ല വി​ളം​ബ​ര​ജാ​ഥ​ക്കും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നും തു​ട​ക്ക​മാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്തി​ല്‍ സ​മൂ​ഹ​ബ​ലി അ​ര്‍പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍, വി​വി​ധ കാ​ര്‍ഷി​ക​ജി​ല്ല​ക​ള്‍, താ​ലൂ​ക്കു​ക​ള്‍ എ​ന്നി​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് 24 വൈ​ദി​ക​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.

ക​ര്‍ഷ​ക​രെ ചേ​ര്‍ത്തു​പി​ടി​ച്ച ഇ​ത്ര​യും വ​ലി​യൊ​രു ക​ര്‍ഷ​ക​പ്ര​സ്ഥാ​നം വേ​റെ​യി​ല്ലെ​ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​നമ​ധ്യേ​യു​ള്ള സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ന​ട​ന്ന പ്രാ​ര്‍ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ക​ത്തി​ച്ചു ന​ല്‍കി​യ ദീ​പ​ശി​ഖ ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ ഏ​റ്റു​വാ​ങ്ങി ജാ​ഥാ ക്യാ​പ്റ്റ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​പ്പാ​ട്ടി​ന് കൈ​മാ​റി.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍എ, വി​വി​ധ കാ​ര്‍ഷി​ക ജി​ല്ല​ക​ളു​ടെ​യും താ​ലൂ​ക്കു​ക​ളു​ടെ​യും ഡ​യ​റ​ക്ട​ര്‍മാ​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്ക​ടു​ത്തു.​

ഇ​ന്ന് രാ​വി​ലെ 10.30ന് ​തി​രു​വ​ല്ല ബോ​ധ​ന ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ തി​രു​വ​ല്ല കാ​ര്‍ഷി​ക​ജി​ല്ല​യു​ടെ​യും 12.30ന് ​പ​ഴ​കു​ള​ത്ത് മാ​വേ​ലി​ക്ക​ര കാ​ര്‍ഷി​ക​ജി​ല്ല​യു​ടെ​യും സ്വീ​ക​ര​ണ​ങ്ങ​ള്‍ക്കു​ശേ​ഷം 5.30ന് ​കൊ​ട്ട​വി​ള സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പാ​റ​ശാ​ല കാ​ര്‍ഷി​ക​ജി​ല്ല​യു​ടെ സ്വീ​ക​ര​ണ​ത്തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല വി​ളം​ബ​ര​ജാ​ഥ​യ്ക്ക് സ​മാ​പ​ന​മാ​കും.

ഉ​ത്ത​ര​മേ​ഖ​ല​യു​ടെ സം​സ്ഥാ​ന​ത​ല വി​ളം​ബ​ര​ജാ​ഥ​യും ദീ​പ​ശി​ഖ പ്ര​യാ​ണ​വും കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഫാ. ​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ലി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ നി​ന്ന് ആ​രം​ഭി​ച്ചു. ഇ​ന്‍ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, ക​ണ്ണൂ​ര്‍ കാ​ര്‍ഷി​ക​ജി​ല്ല ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജാ​ഥ താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​ര്‍ഷി​ക ജി​ല്ല​ക​ളി​ലൂ​ടെ ത​ല​ശേ​രി​യി​ല്‍ സ​മാ​പി​ക്കും.

Tags : Infam Silver Jubilee Proclamation Procession Torch Relay

Recent News

Up