വാഴക്കുളം: ഇൻഫാം ദക്ഷിണമേഖല ജൂബിലി വിളംബര ജാഥയും ദീപശിഖ പ്രയാണവും 15, 16 തീയതികളിൽ നടത്തും. കാഞ്ഞിരപ്പള്ളി കാർഷികജില്ലയിൽനിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് നേതൃത്വം നൽകും.
ഇതോടനുബന്ധിച്ച് കോതമംഗലം കാർഷിക ജില്ലയിൽ 15ന് സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ കരിങ്കുന്നത്ത് എത്തുന്ന ജാഥയ്ക്ക് ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, സെക്രട്ടറി ജയ്സൺ വാലുമ്മേൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ, ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിയിൽ, ദേശീയ കമ്മിറ്റിയംഗങ്ങളായ ജോയി തെങ്ങുംകുടിയിൽ, കെ.എസ്. മാത്യു തുടങ്ങിയവർ ജാഥയെ അനുഗമിക്കും.
തുടർന്ന് വാഴക്കുളത്ത് നടത്തുന്ന സ്വീകരണസമ്മേളനം ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോർജ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. കാർഷിക ജില്ലയിലേക്കുള്ള പ്രയാണത്തിന് ജില്ലാ പ്രസിഡന്റിന് ദീപശിഖ കൈമാറും. തുടർന്ന് ചങ്ങനാശേരി കാർഷികജില്ലയിലേക്കു ദീപശിഖാ പ്രയാണം തുടരും.
Tags : Jubilee Vilambarajatha Southern Region Infarm