x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി


Published: January 30, 2026 03:41 AM IST | Updated: January 30, 2026 03:41 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​സെ​​​പ് മാ​​​തൃ​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദ്യ​​​ത്തെ അ​​​ഞ്ചു ദി​​​വ​​​സം പ​​​ണ​​​ര​​​ഹി​​​ത ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന ലൈ​​​ഫ് സേ​​​വ​​​ർ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ- സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ലൈ​​​ഫ് സേ​​​വ​​​ർ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​നാ​​​യി 15 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ചു.

42 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ചെ​​​റി​​​യ തു​​​ക അ​​​ട​​​ച്ചു ചേ​​​രാ​​​ൻ ക​​​ഴി​​​യു​​​ന്ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​നാ​​​യി 50 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി.

Tags : Insurance scheme public sector employees Kerala budget

Recent News

Up