കൊച്ചി: പതിമൂന്നാമത് അന്താരാഷ്ട്ര ആംഗ്ലോ ഇന്ത്യന്‍ സംഗമം 11 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കുമെന്ന് ഫെഡറേഷന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് പറഞ്ഞു.
11ന് വൈകുന്നേരം എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളി ഹാളില്‍ നടക്കുന്ന സംഗമം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ബിഷപ് റവ. കുര്യന് പീറ്ററും ചടങ്ങില്‍ പങ്കെടുക്കും.
അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ ഫെഡറേഷന് പ്രസിഡന്റ് ഗോര്‍ഡര്‍ മഹാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി, ജസ്റ്റീസ് കോണ്‍റാഡ് ഡയസ് തുടങ്ങിയവർ പ്രസംഗിക്കും.
12ന് രാവിലെ ആശീര്‍ഭവനില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 15 ഓളം പേര് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് ഫോര്‍ട്ട്കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറില്‍ നടക്കുന്ന ഹെറിറ്റേജ് വാക്ക് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊച്ചിന് ക്ലബില്‍ മേഖലാ സംഗമം.
Tags : Kochi Anglo-Indian Conference International