കുട്ടിക്കാനം: മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘സുസ്ഥിതിയിലേക്കുള്ള ബിസിനസ് പരിവർത്തനം’ എന്ന വിഷയത്തിൽ ഇന്നും നാളെയും അന്തർദേശീയ സമ്മേളനം നടക്കും.
ഇന്നു രാവിലെ 9.30ന് ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം നിർവഹിക്കും. ഐസിഎസ്എസ്ആർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മല്ലികാ ശങ്കർ വിശിഷ്ടാതിഥിയാണ്.
ഭാരതീയ ജ്ഞാന പരമ്പരയുടെ മാസ്റ്റർ ട്രെയിനർ ഡോ. ഭരത് ദാസ്, യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലെ സീനിയർ ലെക്ചർ ഡോ. ഓയിക്കോക്ക് ലോങ് എന്നിവർ പ്രഭാഷണം നടത്തും. കോളജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും.
മാനേജ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. ടി.വി. മുരളി വല്ലഭൻ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. കെ.എസ്. ഷൈജു, കോൺഫറൻസ് സ്റ്റാഫ് കോ-ഓർഡിനേറ്റർ ഡോ. ജോഷിജ ജോസ് എന്നിവർ പ്രസംഗിക്കും. 19 രാജ്യങ്ങളിൽനിന്നായി 51 വിദേശീയർ ഉൾപ്പെടെ 169 പ്രതിനിധികൾ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Tags : Marian College International Conference Kuttikkanam