കുട്ടിക്കാനം: മരിയന്‍ കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ ശ്രദ്ധേയമായി. സുസ്ഥിതിയിലേക്കുള്ള ബിസിനസ് പരിവര്‍ത്തനം എന്ന വിഷയത്തിലാണ് രണ്ടു ദിവസത്തെ സെമിനാർ. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു.
ഐസിഎസ്എസ്ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മല്ലിക ശങ്കര്‍ വിശിഷ്ടാതിഥിയായിരുന്നു. ഭാരതീയ ജ്ഞാന പരമ്പര ട്രെയിനര്‍ ഡോ. ഭരത് ദാസ് മുഖ്യപ്രഭാഷണം നടത്തി. മലേഷ്യന്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ലക്ചറര്‍ ഡോ. ഓയിക്കോക്ക് ലോങ് പ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ ഡോ. ടി.വി. മുരളി വല്ലഭന്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. കെ.എസ്. ഷൈജു, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോഷിജ ജോസ്, പ്രിന്‍സിപ്പല്‍ ഡോ. അജിമോന് ജോര്‍ജ്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഏബ്രഹാം, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോബി സിറിയക്, ഡെപ്യൂട്ടി ഡയറക്ടര്‍ റവ. ഡോ. ജോസ് ചിറ്റടിയില്‍, കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
19 രാജ്യങ്ങളില്‍ നിന്നായി 51 വിദേശീയര്‍ ഉള്‍പ്പടെ 179 പ്രതിനിധികള്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സെമിനാർ ഇന്നു സമാപിക്കും.
Tags : Kuttikkanam Marian College International seminar