x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ​രോ​ടും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ടു​മു​ള്ള അ​സ​ഹി​ഷ്ണു​ത അ​പ​ല​പ​നീ​യം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ


Published: December 24, 2025 02:26 AM IST | Updated: December 24, 2025 02:26 AM IST

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​കൊ​​​​ണ്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ഭീ​​​​ഷ​​​​ണി​​​​ക​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​തീ​​​​വ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മെ​​​ന്നു സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

ചി​​​​ല തീ​​​​വ്ര മ​​​​ത-​​​​സാ​​​​മു​​​​ദാ​​​​യി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ ബ​​​​ഹു​​​​സ്വ​​​​ര​​​​മാ​​​​യ സം​​​​സ്കാ​​​​ര​​​​ത്തി​​​​നും മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​മാ​​​​യ ആ​​​​ത്മാ​​​​വി​​​​നും എ​​​​തി​​​​രേ​​​​യു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്.

സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ന്ദേ​​​​ശം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ആ​​​​രാ​​​​ധ​​​​നാ​​​​സ്വാ​​​​ത​​​​ന്ത്ര്യം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തും നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​യ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​രാ​​​​ജ്യ​​​​ത്തി​​​​നു യോ​​​​ജി​​​​ച്ച​​​​ത​​​​ല്ല. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും വി​​​​ശ്വാ​​​​സം അ​​​​നു​​​​ഷ്‌​​​ഠി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ക്ര​​​​മം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. അ​​​​തോ​​​​ടൊ​​​​പ്പം, നി​​​​യ​​​​മം കൈ‍​യി​​​​ലെ​​​​ടു​​​​ക്കു​​​​ന്ന എ​​​​ല്ലാ മ​​​​ത, തീ​​​​വ്ര​​​​വാ​​​​ദ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ​​​​യും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​യ​​​​ന്ത്രി​​​​ക്കേ​​​​ണ്ട​​​​ത് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണ്.

എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ഭ​​​​യം​​​​കൂ​​​​ടാ​​​​തെ ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ക​​​​യും വേ​​​​ണം. മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​ൻ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മെ​​​​ന്നോ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മെ​​​​ന്നോ​​​​യു​​​​ള്ള വേ​​​​ർ​​​​തി​​​​രി​​​​വി​​​​ല്ലാ​​​​തെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്. മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ വി​​​​ഭ​​​​ജ​​​​നം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന എ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും രാ​​​​ജ്യം ഒ​​​​രു​​​​മി​​​​ച്ചു ചെ​​​​റു​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്.

ലോ​​​​ക​​​​ത്തി​​​​നു ന​​​​ന്മ​​​​മാ​​​​ത്രം ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടു ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​ച്ച ഈ​​​​ശോ​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ ജ​​​​ന​​​​ന​​​​ത്തി​​​​രു​​​​നാ​​​​ൾ സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​ർ​​​​വം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ വി​​​​ശ്വാ​​​​സ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും കൈ​​​​യേ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത എ​​​​ല്ലാ​​​​വ​​​​രോ​​​​ടു​​​​മു​​​​ള്ള ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം അ​​​​റി​​​​യി​​​​ക്കു​​​​ന്നു.

ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​കാ​​​​ത്ത​​​​തും ഒ​​​​രി​​​​ക്ക​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​കാ​​​​ത്ത​​​​തു​​​​മാ​​​​യ ഈ ​​​​വി​​​​ദ്വേ​​​​ഷ പ്ര​​​​ക​​​​ട​​​​നങ്ങ​​​​ൾ​​​​ക്കു​​​മു​​​​ന്നി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​ധീ​​​​ര​​​​ത​​​​യോ​​​​ടെ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

Tags : Christians Christmas celebrations Intolerance mar raphael thattil

Recent News

Up