x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹാ​ന് വേ​ണ്ടി ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രും; മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം


Published: December 28, 2025 05:59 AM IST | Updated: December 28, 2025 05:59 AM IST

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നി​ന്നും കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​നാ​യി ഇ​ന്ന് വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സു​ഹാ​ൻ എ​ന്ന ആ​റ് വ​യ​സു​കാ​ര​നെ കാ​ണാ​താ​കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി​യാ​ണ് കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കു​ഞ്ഞി​നെ കാ​ണാ​താ​യ വി​വ​രം അ​റി​ഞ്ഞ് അ​ച്ഛ​ൻ അ​ന​സ് വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വീ​ട്ടു​പ​രി​സ​ര​ത്തെ കു​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​യെ ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് ഒ​രാ​ൾ ക​ണ്ടി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു.

സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ൾ അ​ല്ലാ​തെ സു​ഹാ​ന് മ​റ്റ് വീ​ടു​ക​ൾ പ​രി​ച​യം ഇ​ല്ല. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് സു​ഹാ​ന്‍റെ സ​ഹോ​ദ​ര​നും മു​ത്ത​ശി​യും അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും മ​ക്ക​ളു​മാ​ണ്.

Tags : kerala police palakkad missing case chittoor

Recent News

Up