x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ളി​വെ​ടു​പ്പി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം


Published: January 12, 2026 06:33 AM IST | Updated: January 12, 2026 06:33 AM IST

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഏ​ഴു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് സം​ഘം ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. പ​രാ​തി​ക്കാ​രി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട ഹോ​ട്ട​ലി​ൽ പ്ര​തി​യെ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം, യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്ത​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ത​ന്നെ രാ​ഹു​ൽ ജാ​മ്യ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ത്തേ​ണ്ടെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ അ​ന്തി​മ ഉ​ത്ത​ര​വ് അ​റി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്രം ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ത്താ​നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ലാ​യ രാ​ഹു​ൽ നി​ല​വി​ൽ മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലാ​ണു​ള്ള​ത്.

Tags : Investigation team custody Rahul Mangkuttathil evidence

Recent News

Up