x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​നു കാ​ത്തി​രി​ക്കു​ന്നു; ഒ​ന്നും മി​ണ്ടാ​തെ കെ​പി​സി​സി

ബിനു ജോര്‍ജ്
Published: November 28, 2025 02:20 AM IST | Updated: November 28, 2025 02:20 AM IST

കോ​​ഴി​​ക്കോ​​ട്: ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​ട്ടും മു​​ത്ത​​ങ്ങ ഭൂ​​സ​​മ​​ര നാ​​യി​​ക​​യും ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍ട്ടി (ജെ​​ആ​​ര്‍പി) അ​​ധ്യ​​ക്ഷ​​യു​​മാ​​യ സി.​​കെ. ജാ​​നു​​വി​​ന്‍റെ യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​ന​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​തെ കെ​​പി​​സി​​സി.

അ​​ടു​​ത്തി​​ടെ കൊ​​ച്ചി​​യി​​ല്‍വ​​ച്ച് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ ജെ​​ആ​​ര്‍പി​​യെ യു​​ഡി​​എ​​ഫ് മു​​ന്ന​​ണി​​യി​​ല്‍ എ​​ടു​​ക്ക​​ണ​​മെ​​ന്ന് സി.​​കെ. ജാ​​നു ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​ണ്. അ​​നു​​ഭാ​​വ​​പൂ​​ര്‍വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു വി.​​ഡി. സ​​തീ​​ശ​​ന്‍റെ മ​​റു​​പ​​ടി. വ​​യ​​നാ​​ട്ടി​​ല്‍ ഇ​​നി വോ​​ട്ടെ​​ടു​​പ്പി​​ന് 12 നാ​​ള്‍. ഇ​​തു​​വ​​രെ യു​​ഡി​​എ​​ഫ് തീ​​രു​​മാ​​നം അ​​റി​​യി​​ച്ചി​​ട്ടി​​ല്ല.

‌ഓ​​രോ നി​​മി​​ഷ​​വും തീ​​രു​​മാ​​ന​​ത്തി​​ന് കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ജാ​​നു. എ​​ന്താ​​യാ​​ലും വോ​​ട്ടെ​​ടു​​പ്പി​​നു​​മു​​മ്പ് ജെ​​ആ​​ര്‍പി​​യു​​ടെ തെ​​ര​​ഞ്ഞ​​ടു​​പ്പ് നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കു​​മെ​​ന്ന് ജാ​​നു ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. ജെ​​ആ​​ര്‍പി​​യെ ഘ​​ട​​ക​​ക​​ക്ഷി​​യാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ല്‍ ത​​ട്ടി​​യാ​​ണ് യു​​ഡി​​എ​​ഫി​​ന്‍റെ തീ​​രു​​മാ​​നം വൈ​​കു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന.

മു​​ത്ത​​ങ്ങ​​യി​​ല്‍ ആ​​ദി​​വാ​​സി ഭൂ​​സ​​മ​​ര​​ക്കാ​​ര്‍ക്കു നേ​​രേ പോ​​ലീ​​സ് നി​​റ​​യൊ​​ഴി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ അ​​ന്ന​​ത്തെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന എ.​​കെ. ആ​​ന്‍റ​​ണി​​ക്കെ​​തി​​രേ അ​​ടു​​ത്ത​​കാ​​ല​​ത്തും രൂ​​ക്ഷ​​വി​​മ​​ര്‍ശ​​ന​​മു​​ന്ന​​യി​​ച്ച സി.​​കെ. ജാ​​നു​​വി​​നെ ഘ​​ട​​ക​​ക​​ക്ഷി​​യാ​​ക്കു​​ന്ന​​തി​​ല്‍ വ​​യ​​നാ​​ട് ഡി​​സി​​സി എ​​തി​​ര്‍പ്പ് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന.

ജാ​​നു​​വി​​ന്‍റെ ഒ​​രു ഉ​​പാ​​ധി​​യും അം​​ഗീ​​ക​​രി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് വ​​യ​​നാ​​ട് ഡി​​സി​​സി​​യി​​ല്‍ നി​​ന്ന് കെ​​പി​​സി​​സി​​യെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് പേ​​രു വെ​​ളി​​പ്പെ​​ടു​​ത്താ​​നാ​​ഗ്ര​​ഹി​​ക്കാ​​ത്ത ഒ​​രു കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് പ​​റ​​ഞ്ഞു.

ഏ​​റെ​​ക്കാ​​ലം എ​​ന്‍ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്ന ജാ​​നു ചു​​രു​​ങ്ങി​​യ കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ല്‍ രാ​​ഷ്‌​​ട്രീ​​യ​​പ​​ര​​മാ​​യ പ​​ല മ​​ല​​ക്കം​​മ​​റി​​ച്ചി​​ലു​​ക​​ളും ന​​ട​​ത്തി​​ക്ക​​ഴി​​ഞ്ഞു. ജെ​​ആ​​ര്‍പി രാ​​ഷ്ട്രീ​​യ​​പാ​​ര്‍ട്ടി​​യാ​​യ​​തി​​നാ​​ല്‍ ഇ​​നി പി​​ടി​​ച്ചു​​നി​​ല്‍ക്ക​​ണ​​മെ​​ങ്കി​​ല്‍ ഏ​​തെ​​ങ്കി​​ലും മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​ക​​ണ​​മെ​​ന്ന തി​​രി​​ച്ച​​റി​​വ് ജെ​​ആ​​ര്‍പി അ​​ണി​​ക​​ള്‍ക്കും നേ​​താ​​ക്ക​​ള്‍ക്കു​​മു​​ണ്ട്. അ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു വി.​​ഡി. സ​​തീ​​ശ​​നു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച. 2016 ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ത​​ല്‍ എ​​ന്‍ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്നു സി.​​കെ. ജാ​​നു. ബ​​ത്തേ​​രി മ​​ണ്ഡ​​ല​​ത്തി​​ല്‍ എ​​ന്‍ഡി​​എ സ്ഥാ​​നാ​​ര്‍ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു​​വെ​​ങ്കി​​ലും പ്ര​​തീ​​ക്ഷി​​ച്ച​​ത്ര ബി​​ജെ​​പി വോ​​ട്ടു​​ക​​ള്‍ കി​​ട്ടി​​യി​​ല്ല.

2018ല്‍ ​​ജാ​​നു എ​​ന്‍ഡി​​എ വി​​ട്ടു. തു​​ട​​ര്‍ന്ന് അ​​ന്ന​​ത്തെ സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​നു​​മാ​​യി ച​​ര്‍ച്ച ന​​ട​​ത്തി​​യെ​​ങ്കി​​യും രാ​​ഷ്‌​​ട്രീ​​യ ധാ​​ര​​ണ​​യി​​ലെ​​ത്താ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല. 2021ല്‍ ​​വീ​​ണ്ടും എ​​ന്‍ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​യി. ദേ​​ശീ​​യ പ​​ട്ടി​​ക​​വ​​ര്‍ഗ ക​​മ്മീ​​ഷ​​ന്‍ അം​​ഗം സ്ഥാ​​ന​​മ​​ട​​ക്കം വാ​​ഗ്ദാ​​നം ചെ​​യ്താ​​ണ് ജാ​​നു​​വി​​നെ ബി​​ജെ​​പി കൂ​​ടെ​​ക്കൂ​​ട്ടി​​യ​​ത്. പ​​ല​​ത​​വ​​ണ പ​​ര​​സ്യ​​മാ​​യ കു​​റ്റ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളോ​​ടെ വാ​​ഗ്ദാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ജാ​​നു ഓ​​ര്‍മി​​പ്പി​​ച്ചു​​വെ​​ങ്കി​​ലും എ​​ന്‍ഡി​​എ​​യി​​ല്‍നി​​ന്ന് പ്ര​​തി​​ക​​ര​​ണ​​മു​​ണ്ടാ​​യി​​ല്ല.
ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യ്ക്കൊ​​ടു​​വി​​ല്‍ ര​​ണ്ടാ​​മ​​തും എ​​ന്‍ഡി​​എ​​യു​​ടെ പ​​ടി​​യി​​റ​​ങ്ങി​​യ ജാ​​നു​​വി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ​​ഭാ​​വി നി​​ര്‍ണ​​യി​​ക്കു​​ന്ന​​താ​​കും യു​​ഡി​​എ​​ഫി​​ന്‍റെ യെ​​സ് ഓ​​ര്‍ നോ ​​തീ​​രു​​മാ​​നം.

Tags : CK Jaanu KPCC KPCC without any hesitation Jaanu is waiting

Recent News

Up