കോട്ടയം: യുഎഡിഎൽ ചേരുന്നതിനായി ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ. മാണിയെ വെല്ലുവിളിക്കുന്നുവെന്നും മാണി സി. കാപ്പൻ പറഞ്ഞു.
കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കണ്ടില്ലെന്ന് കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വച്ച് പറയുവാണേൽ ജോസ് കെ. മാണി പറയുന്ന പണി ഞാൻ ചെയ്യുമെന്നും കാപ്പൻ പറഞ്ഞു.
തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ. മാണി കാണേണ്ടന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.
അതേസമയം, പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.
Tags : Jose. K. Mani Mani C. Kappan Congress leaders meeting