തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതിൽ ജോസഫ് വിഭാഗത്തിന് അതൃപ്തി. ജോസ് കെ. മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടി നില്‍ക്കുകയാണ്.
അവരുടെ പിന്നാലെ നടക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകളുമായി നേതാക്കള്‍ ഇറങ്ങരുതെന്നും കേരളാ കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ഉള്‍പ്പടെ കേരള കോണ്‍ഗ്രസിന്റെ തടക്കകങ്ങളിലടക്കം യുഡിഎഫിന് ഉജ്വല വിജയം നേടി. ഇതോടെ ജോസ് കെ. മാണിയുടെ പ്രസക്തി നഷ്ടമായെന്നും മോന്‍സ് പറഞ്ഞു.
Tags : local body election Jose k. Mani mons joseph