x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ജോ​ഷി ഫി​ലി​പ്പ് ചു​മ​ത​ല​യേ​റ്റു


Published: December 27, 2025 04:52 PM IST | Updated: December 27, 2025 04:52 PM IST

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ ജോ​ഷി ഫി​ലി​പ്പ് ചു​മ​ത​ല​യേ​റ്റു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പെ​ണ്ണ​മ്മ ജോ​സ​ഫി​നെ ഏ​ഴി​നെ​തി​രേ 16 വോ​ട്ടു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ഷി ഫി​ലി​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ക​ത്താ​നം ഡി​വി​ഷ​ന്‍ അം​ഗ​മാ​ണ് ജോ​ഷി ഫി​ലി​പ്പ്. 2015-20 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ ആ​ദ്യ ടേം ​ജോ​ഷി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജോ​ഷി നി​ല​വി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ല​നാ​ട് ഡി​വി​ഷ​നി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗം ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് ആ​ദ്യ നാ​ലു വ​ര്‍​ഷം ജോ​ഷി ഫി​ലി​പ്പി​നും അ​വ​സാ​ന ഒ​രു വ​ര്‍​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക്കു​മാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ഷി ഫി​ലി​പ്പ് ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ​യ്ക്കു മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

 

Tags : joshi philip congress kottayam district panchayat president

Recent News

Up