കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി സജീവമായി രംഗത്തുണ്ടാവും. മത്സരിക്കാൻ നിലവിൽ ആരും ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസിന് പിന്തുണ നൽകും. യുഡിഎഫിന്റെ പദ്ധതികളും നിലപാടുകളും ജനം സ്വീകരിച്ചു. അതിന്റെ ഉദാഹരണമാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലം.
110 സീറ്റ് നേടുമെന്നത് മുഖ്യമന്ത്രിയുടെ പ്രതീക്ഷ മാത്രമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിനാണ് ജയസാധ്യത കൂടുതലെന്നും ജോയ് മാത്യു പറഞ്ഞു.
Tags : Assembly Election Joy Mathew Muhammad riyas