കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.ബാബു എംഎല്‍എ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസ്ഫെബ്രുവരി 21 ന് പരിഗണിക്കാന്‍ മാറ്റി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിചാരണ നടപടികളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കുന്നത്.
ഇന്നലെ അഭിഭാഷകന് ഹാജരായി അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. കെ. ബാബുവിന്റെ 25 ലക്ഷത്തിന്റെ സ്വത്ത് ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസിൽ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
2007 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2016 ലാണ് ബാബുവിനെതിരേ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിനു പിന്നാലെയാണ് ഇഡി കേസെടുത്തത്.
Tags : K. Babu MLA case postponed disproportionate assets