കോഴിക്കോട്: എന്‍ഡിഎ ഇത്തവണ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും കോഴിക്കോട് കോര്പറേഷന് ബിജെപി പിടിക്കാനുള്ള സാധ്യതയുണ്ടെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് മനസിലാക്കി യുഡിഎഫും എല്‍ഡിഎഫും വലിയ വര്‍ഗീയ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. വീടുകള്‍ കയറി പച്ചയായ വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നത്.
ഇത്ര ഗുരുതര സ്വഭാവമുള്ള വര്‍ഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടിത്തം ഉണ്ടായിട്ടില്ല. എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുന്നില്‍ നിന്നാണ് യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തുന്നത്.
അത്തരം സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല. വി.ഡി. സതീശന് പറഞ്ഞ നിലപാടിന് വിരുദ്ധമാണതെന്നും സുരേന്ദ്രന് പറഞ്ഞു.
Tags : k. surendran Kozhikode Corporation BJP local body election