തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയുടെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്.
മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു.
കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. അതേസമയം ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക.
Tags : Karnataka Chief Secretary Sabarimala