x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര പ​ദ്ധ​തി: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പു​ന​ർ​ന​ടീ​ലി​നു ധ​ന​സ​ഹാ​യം


Published: January 12, 2026 11:01 PM IST | Updated: January 12, 2026 11:01 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൃ​​​ഷി വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ര പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പു​​​ന​​​ർ​​​ന​​​ടീ​​​ലി​​​നു ഹെ​​​ക്ട​​​റി​​​ന് 75,000 രൂ​​​പ നി​​​ര​​​ക്കി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക്കു റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​ഞ്ഞ റ​​​ബ​​​ർ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു മാ​​​റ്റി കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​തും ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടി​​​യ​​​തു​​​മാ​​​യ ഇ​​​ന​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മു​​​പ്പ​​​തി​​​നാ​​​യി​​​രം ഹെ​​​ക്ട​​​റി​​​ലെ പു​​​ന​​​ർ​​​ന​​​ടീ​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് നേ​​​രി​​​ട്ട് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ന​​​ഴ്സ​​​റി​​​ക​​​ൾ​​​ക്കും കേ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ

(https://www.keraplantation.kerala.gov.in) വ​​​ഴി നേ​​​രി​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ കേ​​​ര ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കും.

തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ, ഫോ​​​ട്ടോ, ബാ​​​ങ്ക് പാ​​​സ് ബു​​​ക്ക്, കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ സ്കെ​​​ച്ച്, അം​​​ഗീ​​​കൃ​​​ത ന​​​ഴ്സ​​​റി​​​യി​​​ൽ നി​​​ന്ന് ന​​​ടീ​​​ൽ വ​​​സ്തു​​​ക്ക​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ ബി​​​ൽ തു​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ൾ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​യു​​​ടെ കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യോ 9037824036, 9037824049, 9037824047 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Tags : Kera Scheme Financial assistance rubber farmers replanting

Recent News

Up