x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ചങ്ങനാശേരിയിൽ


Published: January 13, 2026 02:30 AM IST | Updated: January 13, 2026 02:30 AM IST

​ച​ങ്ങ​നാ​ശേ​രി: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഫെ​ബ്രു​വ​രി 13, 14 തീ​യ​തി​ക​ളി​ലാ​യാ​ണ് സ​മ്മേ​ള​നം.

13ന് ​വൈ​കു​ന്നേ​രം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ക​ബ​റി​ട​ത്തി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും.

​14ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തു​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ അ​ണി​നി​ര​ക്കു​ന്ന റാ​ലി ആ​രം​ഭി​ക്കും. റാ​ലി എ​സ്ബി കോ​ള​ജ് ആ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും. 10.30ന് ​എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗി​ൽ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

​ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, സീ​റോ​മ​ല​ബാ​ർ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തും. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ പ്ര​സം​ഗി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യും കോ​ർ​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Kerala Catholic Teachers Guild Conference Changanassery

Recent News

Up