ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയില്‍ നടക്കും.
ഇന്ന് വൈകുന്നേരം നാലിനു മെത്രാപ്പോലിത്തന്പള്ളിയിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തില്‍നിന്ന് പ്രതിനിധിസമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാ ചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിന് തുടക്കംകുറിക്കും.
കുന്നന്താനം സെഹിയോനില്‍ 5.50ന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ആര്‍ച്ച്ബിഷപ് തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒമ്പതിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി ആരംഭിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും.
റാലി എത്തിയശേഷം എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രഭാഷണം നടത്തും.
കെസിബി സി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യ പ്രഭാഷണം നടത്തും. കെ സിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.
Tags : Changanassery Catholic Teachers Guild State Conference