x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ സു​ചി​ന്തി​ത അ​ഭി​പ്രാ​യം: മു​ഖ്യ​മ​ന്ത്രി


Published: February 15, 2026 12:55 AM IST | Updated: February 15, 2026 12:55 AM IST

മ​​​​ല​​​​പ്പു​​​​റം: പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​ല്ലെ​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സു​​​​ചി​​​​ന്തി​​​​ത അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യു​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. പൗ​​​​ര​​​​ത്വ​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​രു ത​​​​ട​​​​ങ്ക​​​​ൽ​​​​പ്പാ​​​​ള​​​​യ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​ണി​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര്യം നേ​​​​ര​​​​ത്തേ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​ണ്. ആ ​​​​ഉ​​​​റ​​​​പ്പ് വീ​​​​ണ്ടും ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കെ.​​​​ടി. ജ​​​​ലീ​​​​ൽ എം​​​​എ​​​​ൽ​​​​എ ര​​​​ചി​​​​ച്ച ‘സോ​​​​ഷ്യ​​​​ലി​​​​സ്റ്റാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി’ എ​​​​ന്ന പു​​​​സ്ത​​​​കം മ​​​​ല​​​​പ്പു​​​​റം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

എ​​​​ല്ലാ മ​​​​ത​​​വി​​​​ശ്വാ​​​​സ​​​​ധാ​​​​ര​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​വ​​​​രോ​​​​ടും സ​​​​മ​​​​സാ​​​​മീപ്യ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ള്ള​​​​ത്. ഒ​​​​രു ആ​​​​നു​​​​കൂ​​​​ല്യ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നും ആ​​​​രെ​​​​യും മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല, വി​​​​വേ​​​​ച​​​​നം കാ​​​​ണി​​​​ച്ചു​​​​വെ​​​​ന്ന് പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു സം​​​​ഭ​​​​വ​​​​വും ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ സ്വാ​​​​ദ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക​​​നീ​​​​തി​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ക​​​​സ​​​​ന​​​​മാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ധി ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യെ പൊ​​​​ക്കി​​​​കൊ​​​​ണ്ടു ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​നു​​​​ഭ​​​​വ​​​പാ​​​​ഠ​​​​മാ​​​​ണ്. നാ​​​​ടി​​​​ന്‍റെ സ്വാ​​​​സ്ഥ്യം ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം രാ​​​​ജ്യ​​​​മാ​​​​കെ വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മ​​​​ണി​​​​പ്പു​​​​ർ, ഡ​​​​ൽ​​​​ഹി, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ആ​​​​സാം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ഒ​​​​ട്ടും സു​​​​ഖ​​​​ക​​​​ര​​​​മ​​​​ല്ല. മു​​​സ്‌​​​ലിം​​​ക​​​ളും ദ​​​​ളി​​​​ത​​​​രും കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന കൂ​​​​ര​​​​ക​​​​ൾ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്. ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സു​​​​മെ​​​​ല്ലാം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രേ തൂ​​​​വ​​​​ൽ പ​​​​ക്ഷി​​​​ക​​​​ളാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : NRC not implement Chief Minister Pinarayi vijayan

Recent News

Up