x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല മ​രു​ന്നാ​ക്കി സാ​വി​ത്രി​യ​മ്മ @90


Published: January 16, 2026 02:32 PM IST | Updated: January 16, 2026 02:32 PM IST

തൃ​ശൂ​ര്‍: ക​ല​യും യാ​ത്ര​യു​മാ​ണ് സാ​വി​ത്രി​യ​മ്മ​യു​ടെ മ​രു​ന്നും ജീ​വി​ത​വും. ക​ലോ​ത്സ​വ​വേ​ദി​ക​ളി​ലെ​ത്തി​യാ​ല്‍ സാ​വി​ത്രി​യ​മ്മ ഉ​ഷാ​റാ​കും. രോ​ഗ​വും രോ​ഗാ​തു​ര​ത​ക​ളു​മെ​ല്ലാം മ​റ​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ലെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ഴും സാ​വി​ത്രി​യ​മ്മ രോ​ഗ​വും രോ​ഗം സൃ​ഷ്ടി​ച്ച ബു​ദ്ധി​മു​ട്ടു​ക​ളും മ​റ​ന്നു...

ഗു​രു​വാ​യൂ​ര്‍ ചൂ​ണ്ട​ല്‍ ഇ​ട​വ​ന വീ​ട്ടി​ല്‍ പ​ര​തേ​നാ​യ നാ​രാ​യ​ണ​ന്‍​നാ​യ​രു​ടെ ഭാ​ര്യ സാ​വി​ത്രി​യ​മ്മ​യ്ക്ക് 90-ാം വ​യ​സി​ല്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള മ​രു​ന്നാ​ണ് ക​ല​യും ക​ലോ​ത്സ​വ​വും. ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഭ​ര്‍​ത്താ​വി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ച്ച വി​ഷ​മ​വു​മാ​യി വീ​ട്ടി​ല്‍ ക​ഴി​യ​വേ സാ​വി​ത്രി​യ​മ്മ​യ്ക്കു സ്‌​ട്രോ​ക്കു​ണ്ടാ​യി. ദി​വ​സ​വും 20ല​ധി​കം മ​രു​ന്നു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന സാ​വി​ത്രി​യ​മ്മ​യ്ക്കു മ​ക​ന്‍ രാ​ജ​ഗോ​പാ​ല്‍ ന​ല്‍​കി​യ ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നാ​ണ് ക​ലാ​സ്വാ​ദ​ന​വും യാ​ത്ര​യും.

ചെ​റു​പ്പം മു​ത​ല്‍ ക​ല​യെ​യും ക​ലാ​കാ​ര​ന്‍​മാ​രെ​യും​സ്നേ​ഹി​ച്ചി​രു​ന്ന അ​മ്മ​യെ ക​ലാ​വേ​ദി​ക​ളി​ല്‍ ആ​സ്വാ​ദ​ക​യാ​യി എ​ത്തി​ച്ചു. ന​ല്ല പ്രാ​യ​ത്തി​ല്‍ നേ​ടാ​ന്‍ ക​ഴി​യാ​ത്ത​തൊ​ക്കെ​യും നേ​ട​ണം, കാ​ണാ​തെ പോ​യ കാ​ഴ്ച​ക​ളെ​ല്ലാം കാ​ണ​ണം - ഇ​താ​ണ് സാ​വി​ത്ര​യ​മ്മ​യു​ടെ ആ​ഗ്ര​ഹം.

തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ക​ലാ​വേ​ദി​ക​ളു​മാ​യി 700ല​ധി​കം വേ​ദി​ക​ള്‍ ഇ​തി​നോ​ട​കം പി​ന്നി​ട്ടു. 425 അ​മ്പ​ല​ങ്ങ​ളി​ല്‍ പോ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണു​ന്ന​തി​നു​ള്ള ആ​ഗ്ര​ഹം ര​ണ്ടു​മാ​സം​മു​മ്പ് തൃ​ശൂ​ര്‍ രാ​മ​നി​ല​യ​ത്തി​ല്‍ മ​ക​ന്‍ സാ​ക്ഷാ​ത്ക​രി​ച്ചു. ച​ല​ച്ചി​ത്ര​താ​രം മ​ഞ്ജു​വാ​ര്യ​രെ​യും ഐ.​എം. വി​ജ​യ​നെ​യും നേ​രി​ല്‍​ക​ണ്ടു....

അ​ടു​ത്ത​നാ​ളി​ല്‍ വീ​ണ് ഇ​ടു​പ്പി​ന് പ​രി​ക്കു​പ​റ്റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം ടെ​ലി​വി​ഷ​നി​ലൂ​ടെ ക​ലോ​ത്സ​വം തൃ​ശൂ​രാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍​മു​ത​ല്‍ മ​ക​നോ​ട് എ​ങ്ങ​നെ​യും പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​റ​ഞ്ഞു. ഓ​ട്ട​ന്‍​തു​ള്ള​ല്‍ മ​ത്സ​രം കാ​ണാ​ന്‍ വീ​ല്‍​ചെ​യ​റി​ലാ​ണ് എ​ത്തി​യ​ത്. തു​ള്ള​ല്‍​ക​ലാ​കാ​ര​ന്‍​മാ​രെ​യെ​ല്ലാം അ​നു​ഗ്ര​ഹി​ച്ച് മ​ത്സ​രം ക​ണ്ടാ​ണ് മ​ട​ങ്ങി​യ​ത്.

വ​യ​സ് 90 ആ​യെ​ങ്കി​ലും സാ​വി​ത്രി​യ​മ്മ ന​ല്ല​തു​പോ​ലെ പാ​ടും. തു​ള്ള​ല്‍​പാ​ട്ടു​ക​ള്‍ മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം പാ​ടി​യ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും അ​ദ്ഭു​തം.

പ​ടം ജോ​ണ്‍ മാ​ത്യു

ഫോ​ട്ടോ..... savithri.....
സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ വേ​ദി​യി​ലെ​ത്തി​യ സാ​വി​ത്രി​യ​മ്മ മ​ത്സ​രാ​ര്‍​ഥി​യെ അ​നു​ഗ്ര​ഹി​ക്കു​ന്നു.

Tags : Kerala state school youth festival Women

Recent News

Up