കൊച്ചി: കേരള സ്റ്റീല്‍ ട്രേഡേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) സംഘടിപ്പിക്കുന്ന കേരള സ്റ്റീല്‍ ടെക് എക്സ്പോ 24 മുതല്‍ 26 വരെ മറൈന്‍ ഡ്രൈവ് ഹെലിപ്പാഡില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
24ന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എക്സ്പോയില്‍ 85ലേറെ സ്റ്റാളുകള്‍ ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.
നിര്‍മാണമേഖലയിലെ നൂതന സാങ്കേതികവിദ്യ, സ്റ്റീല്‍ നിര്‍മാണം, ഫാബ്രിക്കേഷന്‍, ഡിസൈന്‍ തുടങ്ങി സ്റ്റീല്‍ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പോയിലൂടെ ലഭിക്കുകയെന്ന് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി സി.കെ. സിബി, സെക്രട്ടറി പി.എം. നാദിര്‍ഷ, റോയി പോള്‍ എന്നിവര്‍ പറഞ്ഞു.
Tags : Kerala Steel Tech Expo KSTA Marine Drive Helipad