x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല: ജോണ്‍ ബ്രിട്ടാസ്


Published: February 1, 2026 03:14 PM IST | Updated: February 1, 2026 03:47 PM IST

തിരുവനന്തപുരം: നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 29 ആവശ്യം കേരളം ഉന്നയിച്ചിട്ടും ഒരു പരിഗണനയും ലഭിച്ചില്ലെന്നും കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് ഹൈ സ്പീഡ് റെയില്‍വേ കോറിഡോറാണ് പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടികയെടുക്കമ്പോള്‍ എത്രയോ കാലമായിട്ട് ഒരു അര്‍ധ വേഗ കോറിഡോറിന് വേണ്ടി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് സംബന്ധിച്ച പദ്ധതികളുമായി കേരളം മുന്നോട്ട് പോയപ്പോള്‍ അതിന് വിഘാതം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്തത്.

അതിനിടയില്‍ ഇ. ശ്രീധരന്‍ പ്രത്യക്ഷപ്പെട്ട് ഒരു ഹൈ സ്പീഡ് കോറിഡോറിന് ഗവണ്‍മെന്‍റ് അനുമതി നല്‍കിയെന്ന് പറഞ്ഞ് വലിയ വീരവാദങ്ങള്‍ മുഴക്കി. ഇക്കാര്യങ്ങളെ കുറിച്ചൊന്നും ധനമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഏഴ് കോറിഡോറുകളില്‍ കേരളത്തെ പൂര്‍ണമായും വിട്ടുകളയുകയും ചെയ്തുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

Tags : john brittas target: budget

Recent News

Up