x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ വ​നി​താ മേ​യ​ർ; എ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​താ അ​ധ്യ​ക്ഷ​മാ​ർ


Published: November 5, 2025 11:30 PM IST | Updated: November 5, 2025 11:47 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ സം​വ​ര​ണ പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റി​ല്‍ മൂ​ന്ന് കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ല്‍ വ​നി​താ സം​വ​ര​ണ​മാ​ണ്. കൊ​ച്ചി, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലാ​ണ് വ​നി​ത​ക​ള്‍ മേ​യ​ര്‍ സ്ഥാ​ന​ത്തെ​ത്തു​ക.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ഴി​ട​ത്ത് വ​നി​ത​ക​ള്‍​ക്കും ഒ​രി​ട​ത്ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു​മാ​ണ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​ന് സം​വ​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് വ​നി​താ സം​വ​ര​ണം.

എ​റ​ണാ​കു​ള​ത്ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള അം​ഗ​ത്തി​നാ​ണ് സം​വ​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 44 അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ള്‍ വ​നി​ത​ക​ള്‍​ക്കും ആ​റെ​ണ്ണം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും ഒ​രെ​ണ്ണം പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​മാ​ണ് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

 

Tags : local body election womens reservation corporation municipalities election commission

Recent News

Up