x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് കേ​ര​ളം


Published: November 12, 2025 04:31 PM IST | Updated: November 12, 2025 04:31 PM IST

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് കേ​ര​ളം. പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ച​ത്. സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ഒ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Tags : pm shri kerala government pinarayi vijayan v sivankutty dharmendra pradhan

Recent News

Up