x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സാ​ധ്യ​മെ​ന്ന വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല; കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി


Published: November 4, 2025 08:52 PM IST | Updated: November 4, 2025 09:06 PM IST

തി​രു​വ​ന​ന്ത​പു​രം: ഭ്രാ​ന്താ​ല​യ​മാ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ല്‍ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം മാ​റി. ന​വോ​ത്ഥാ​ന​ത്തി​ന് ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി.

ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട. അ​സാ​ധ്യ​മെ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല.​ കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 90,562 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Tags : pinarayi vijayan chief minister kiifb silver jubilee

Recent News

Up