x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ ക​ട​ന്നു​വ​ര​വ് ജ​ന​കീ​യ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ കൈ ​പി​ടി​ച്ച്


Published: November 29, 2025 10:26 PM IST | Updated: November 29, 2025 10:36 PM IST

കോ​ഴി​ക്കോ​ട്: ത​ല​ക്ക​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​രം മു​സ്‌​ലീം കു​ടും​ബ​ത്തി​ൽ ജ​നി​ച്ച കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ പൊ​തു രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ കൈ ​പി​ടി​ച്ചാ​യി​രു​ന്നു. 1996 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​ക്കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ചാ​ണ് പൊ​തു​രം​ഗ​ത്തേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​ച്ച​ത്. അ​ത്ത​വ​ണ ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി.

അ​ന്നു​വ​രെ നാ​ട്ടു​കാ​ർ​ക്ക് പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന ഗ്രാ​മ​സ​ഭ​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, വി​ക​സ​ന സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ജ​മീ​ല പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യി. കു​ടി​വെ​ള്ള​ക്ഷാ​മ​ത്താ​ൽ പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നും എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ആ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ജ​മീ​ല ന​ട​ത്തി​യ പ്ര​ധാ​ന ഇ​ട​പെ​ട​ൽ.

കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം അ​ന്ന് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ചേ​ള​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ജ​മീ​ല​യെ തേ​ടി​യെ​ത്തി. അ​ടു​ത്ത ഊ​ഴം ജി​ല്ലാപ​ഞ്ചാ​യ​ത്തി​ലേ​ക്കാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി.

അ​ങ്ങ​നെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ത്തി​ന്‍റെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളും ക​ട​ന്നാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വ​ര​വ്. 2021 ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് യു​ഡി​എ​ഫി​ലെ എ​ൻ. സു​ബ്ര​ഹ്‌​മ​ണ്യ​നെ 8472 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭാ പ്ര​വേ​ശ​നം.

പ​ഞ്ചാ​യ​ത്തി​ലും ബ്ലോ​ക്കി​ലും ജി​ല്ലാപ​ഞ്ചാ​യ​ത്തി​ലും നി​യ​മ​സ​ഭ​യി​ലും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വ്യ​ക്തി​യെ​ന്ന അ​പൂ​ർ​വ​നേ​ട്ട​വും അ​ങ്ങ​നെ ജ​മീ​ല​യ്ക്ക് ല​ഭി​ച്ചു.

 

 

 

 

 

 

Tags : kanathil jameela koyilandy mla political life

Recent News

Up