തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരായ വികാരമാണ് ആഞ്ഞടിച്ചത്. യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ വിജയമുണ്ടാകുമെന്ന് കരുതിയിരുന്നില്ല.
ഭരണ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് വാർഡ് വിഭജനം ഉൾപ്പടെ നടത്തിയിട്ടും ജനം തിരസ്കരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
Tags : local body election kpcc sunny joseph