കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെആർഎൽസിബിസി) പ്രസിഡന്റായി കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അധ്യക്ഷനാണ് ഇദ്ദേഹം.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ വൈസ് പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ജനറൽ സെക്രട്ടറിയുമാണ്. വരാപ്പുഴ അതിരൂപതാ കാര്യാലയത്തിൽ നടന്ന മെത്രാൻ സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
Tags : KRLCBC Archbishop Dr. Varghese Chakkalakkal Bishop Dr. Sebastian Thekkamthecheril Bishop Dr. R. Christudas