ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടീം സജ്ജമായി. 15 അംഗ കളിക്കാരും ഒൻപത് റിസർവ് താരങ്ങളുമുള്ളതാണ് ടീം.
കഴിഞ്ഞ നാലിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ അന്തിമ സെലക്ഷൻ ക്യാമ്പിൽ വച്ചാണ് ടീം രൂപീകരണം പൂർത്തിയായത്.
ജീവനക്കാരും അവരുടെ മക്കളും ഉൾപ്പെടുന്ന ടീമാണ് സജജമാക്കിയിട്ടുള്ളത്. 15 അംഗ ടീമിൽ ജീവനക്കാരുടെ മക്കളായ അർജുൻ, അജയസൂര്യ നിരഞ്ജൻ എന്നീ വിദ്യാർഥികളും ഇടം പിടിച്ചിട്ടുണ്ട്.
Tags : KSRTC cricket team KSRTC cricket team