തിരുവനന്തപുരം: പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രാഹുൽ നിരപരാധിയാണ്. അതിനാൽ അദ്ദേഹത്തെ മാറ്റിനിർത്തേണ്ട കാര്യമില്ല.
അവിശ്വസിച്ചത് തെറ്റായിപ്പോയെന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ.സുധാകരൻ വ്യക്തമാക്കി. വെറുതെ ആദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിച്ചു.
അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോംഗ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല.
രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന പ്രാസംഗിക കരുത്തുള്ളവനാണ് രാഹുൽ. അവനെ കോൺഗ്രസിനു വേണമെന്നാണ് തങ്ങളുടെ നിലപാടെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവ നടി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. തുടർന്ന് അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് സസ്പെന്‍ഡു ചെയ്യുകയായിരുന്നു.
യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഗർഭഛിദ്രം നടത്തിയെന്ന് ആരോപണം ഉയർന്നതോടെ പോലീസ് കേസെടുത്തെങ്കിലും ആരും രാഹുലിനെതിരെ മൊഴി നൽകിയില്ല.
Tags : rahul mamkootathil palakkad mla sexual abuse case police case k.sudhakaran