തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വി.എസ്. സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.
രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോര്‍ട്ട് നൽകാൻ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നൽകി. കേസിൽ കൈക്കൊണ്ട നടപടികള്‍ കമ്മീഷനെ അറിയിക്കാനാണ് നിര്‍ദ്ദേശം.
കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെടൽ.
Tags : kunnamkulam police station case National human rights commission