ചെറായി: മുനമ്പത്തെ തർക്കഭൂമി വഖഫ് ബോർഡിന്റേതല്ലെന്ന ഹൈക്കോടതി ഇടക്കാല വിധിക്കെതിരേ സുപ്രീംകോടതിയുടെ സ്റ്റേ വന്ന സാഹചര്യത്തിൽ മുനമ്പം മേഖലയിൽ വ്യവസ്ഥകൾക്കു വിധേയമായി പുനരാരംഭിച്ച നികുതി സ്വീകരിക്കൽ റവന്യു വകുപ്പ് നിർത്തിവച്ചു.
ഹൈക്കോടതി വിധി വന്നശേഷം നിരവധി പേരിൽനിന്ന് റവന്യു അധികൃതർ നികുതി സ്വീകരിച്ചിരുന്നു. കൂടാതെ, ഏതാനും പേരിൽനിന്ന് ഭൂമി പോക്കുവരവിനുള്ള അപേക്ഷയും സ്വീകരിച്ചു. ഇതിനിടെയാണ് വഖഫ് സംരക്ഷണ സമിതി നൽകിയ അപ്പീലിൽ സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ വന്നത്.
ചെറായി: റവന്യു വകുപ്പ് ഭൂമിയുടെ നികുതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുനമ്പത്ത് പുതുതായി സമരം ആരംഭിച്ച സമരസമിതി പന്തംകൊളുത്തി പ്രകടനം നടത്തി.
മുനമ്പം പുഞ്ചിരി ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കടൽത്തീരത്ത് സമാപിച്ചു. ഫാ. ഫ്രാൻസിസ് താണിയത്ത്, ഫിലിപ്പ് തയ്യിൽ, വിനു തയ്യിൽ, നിക്സൺ കാഞ്ഞിരത്തിങ്കൽ, കുഞ്ഞുമോൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
Tags : Land tax collection Munambath suspended waqf board