x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ് കെ. ​മാ​ണി​യു​ടെ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് ദ​യ​നീ​യ തോ​ൽ​വി


Published: December 13, 2025 11:20 AM IST | Updated: December 13, 2025 11:20 AM IST

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് തോ​ൽ​വി. പാ​ലാ ന​ഗ​ര​സ​ഭ 22 -ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​ജി​ത പ്ര​കാ​ശ് വി​ജ​യി​ച്ചു. 

ര​ജി​ത 287 വോ​ട്ടും കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി 232 വോ​ട്ടും ല​ഭി​ച്ചു. ജോ​സ് കെ. ​മാ​ണി​യും മ​ക​നും നേ​രി​ട്ട് പ്ര​ചാ​ര​ണം ന​ട​ത്തി​യ വാ​ർ​ഡു​കൂ​ടി​യാ​ണി​ത്. അ​തേ സ​മ​യം മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി ജ​യി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലി‌‌​ന്‍റെ ഭാ​ര്യ​യാ​ണ് ജി​ജി.

 

Tags : local body election pala jose k. mani ldf

Recent News

Up