x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 3, 2026 09:45 PM IST | Updated: February 3, 2026 10:06 PM IST

തൃ​ശൂ​ര്‍: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി. ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

കേ​ന്ദ്രം കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ജാ​ഥ ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രം കേ​ര​ള​ത്തോ​ട് അ​തീ​വ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ബ​ജ​റ്റി​ല്‍ ചി​ല്ല​റ ആ​ശ്വാ​സം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെങ്കിലും അ​തു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചേ​ല​ക്ക​ര മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. 13ന് ​ജാ​ഥ സ​മാ​പി​ക്കും.

Tags : Binoy viswam Cpi Ldf jatha Pinarayi vijayan

Recent News

Up