x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്; പൂ​രം വ​രാ​നി​രി​ക്കു​ന്നു: മ​ന്ത്രി കെ.​രാ​ജ​ൻ


Published: December 11, 2025 01:16 PM IST | Updated: December 11, 2025 01:16 PM IST

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടാ​ണെ​ന്നും പൂ​രം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ ന​യ​മ​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റും.

അ​ടൂ​ർ പ്ര​കാ​ശ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​താ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം പോ​ളിം​ഗ് 40.09 ശ​ത​മാ​ന​മാ​യി. ഏ​റ്റ​വും കൂ‌​ടു​ത​ൽ പോ​ളിം​ഗ് മ​ല​പ്പു​റ​ത്തും (42.02 %) കു​റ​വ് ക​ണ്ണൂ​രി​ലു​മാ​ണ് (38.73%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

 

Tags : local body election polling k.rajan minister thrissur

Recent News

Up