തിരുവനന്തപുരം: സാഹിത്യ, കല, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം എന്‍.എസ്. മാധവന്.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ജനുവരി ഏഴിന് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.
ആധുനിക മലയാള സാഹിത്യത്തിനു നൽകിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് എന്‍.എസ്. മാധവന് പുരസ്കാരം നൽകുന്നത്.
Tags : Legislative Assembly Award N.S. Madhavan