x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​രൂ​ർ കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം


Published: February 5, 2026 02:59 AM IST | Updated: February 5, 2026 02:59 AM IST

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ അ​രൂ​രിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നെ പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ. 'യൂ​ത്ത് കോ​ൺ​ഗ്ര​സ്' എ​ന്ന പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നെ 'ദേ​ശാ​ട​ന​പ​ക്ഷി' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​രൂ​രി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി പാ​ർ​ട്ടി വ​ള​ർ​ത്തി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മാ​ത്രം മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​രു​തെ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലെ പ്ര​ധാ​ന ആ​വ​ശ്യം. "പാ​ര്‍​ട്ടി വ​ള​ര്‍​ത്താ​ന്‍ അ​രൂ​ര്‍​കാ​രും, ലാ​ഭം കൊ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ളും" എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ര​മ്പ​ര്യ​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും യു​വാ​ക്ക​ൾ​ക്കും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന വാ​ദ​മാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഉ​യ​ർ​ത്തു​ന്ന​ത്.

കു​റ​ച്ചു കാ​ല​മാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നും അ​രൂ​രി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ത​മ്മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ദൈ​നം​ദി​ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഷാ​നി​മോ​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന പ​രാ​തി ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ​യും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ പ​ര​സ്യ​മാ​യ പോ​സ്റ്റ​ർ പ്ര​ചാ​ര​ണം. ക​ഴി​വു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ് ഒ​ന്നി​ല​ധി​കം ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം ന​ൽ​കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : Legislative Assembly elections Aroor Congress candidate argument

Recent News

Up